19 September Thursday

കാൽലക്ഷം ലിറ്റർ പാൽ കുറഞ്ഞു : മിൽമ എറണാകുളം യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2019

കളമശേരി
വെള്ളപ്പൊക്കവും കാലിത്തീറ്റ വില വർധനവും മൂലം പാൽ ഉൽപ്പാദനത്തിൽ പ്രതിദിനം 25,000 ലിറ്ററിന്റെ കുറവ് വരുന്നെന്ന് മിൽമ എറണാകുളം യൂണിയൻ. കർഷകർ ക്ഷീരകൃഷിയിൽനിന്ന് പിന്തിരിയുന്നതാണ് കാരണം. ക്ഷീരകർഷകരെ ഈ മേഖലയിലേക്ക്‌ തിരികെയെത്തിക്കാൻ മേഖലാ യൂണിയൻ 21 മുതൽ സെപ്തംബർ 30 വരെ പാൽ ലിറ്ററിന് ഒരു രൂപ അധിക വില നൽകുമെന്ന് മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവ് പത്രസമ്മേളനത്തിൽ പറഞ്ഞു. മേഖലാ യൂണിയൻ പ്രവർത്തന ലാഭത്തിൽ നിന്നാണ് അധികവില നൽകുക. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഉള്ള ക്ഷീരകർഷകർക്ക് ആയിരിക്കും അധിക വില കിട്ടുക. നിലവിൽ കാലിത്തീറ്റ വിൽപ്പനയിൽ ചാക്ക് ഒന്നിന് 112 രൂപ മിൽമയ്‌ക്ക് നഷ്ടം വരുന്നുണ്ട്.  

മിൽമയുടെ പാൽ വില നാല് രൂപയെങ്കിലും വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട്‌ വർഷം മുമ്പ് ലിറ്ററിന് നാല് രൂപ വർധിപ്പിച്ചിരുന്നു. അന്ന് ക്ഷീരകർഷകർക്ക് ലിറ്ററിന് 4.05 രൂപയോളം നൽകി. മിൽമയുടെ ഉൽപ്പന്നങ്ങളായ നെയ്യ്, പേട തുടങ്ങിയവ യുഎഇ പോലുള്ള രാജ്യങ്ങളിലേക്ക്
കയറ്റി അയക്കാൻ നീക്കമുണ്ട്. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് ഇടപ്പള്ളിയിൽ ആധുനിക സൗകര്യങ്ങളുള്ള ലാബ് സ്ഥാപിക്കും. 12 ഡെയ്‌റികളിൽ മിൽക്കൊസ്
കാൻ ഉപകരണവും സ്ഥാപിക്കും.  പത്രസമ്മേളനത്തിൽ ഫെഡറേഷൻ ചെയർമാൻ പി എ ബാലൻ മാസ്റ്റർ, മാനേജിങ് ഡയറക്ടർ എം മുരളീധര ദാസ്, സോണി ഈപ്പച്ചൻ, ജോമോൻ ജോസഫ് എന്നിവരും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top