04 July Saturday

കാർഷിക സ്വയംപര്യാപ്‌തത= കാലടി ഫാർമേഴ്സ് ബാങ്ക്

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


കാലടി
കാർഷികരംഗത്തെ സ്വയംപര്യാപ്‌തതയാണ്‌ കാലടി ഫാർമേഴ്‌സ്‌ സഹകരണ ബാങ്കിന്റെ ലക്ഷ്യം. ഒപ്പം കർഷകന്റെ സ്വയംപര്യാപ്‌തതയും. അതുകൊണ്ടാണ്‌ കൃഷി ധനസഹായംമുതൽ വിപണനകേന്ദ്രംവരെ ഒരുക്കി ബാങ്ക്‌ കർഷകന്‌ കൈത്താങ്ങായി നിൽക്കുന്നത്‌. ഇതിന്റെ ഭാഗമായി സർക്കാരിന്റെ നിർദേശപ്രകാരം ബാങ്ക് കഴിഞ്ഞ രണ്ടുവർഷങ്ങളിലും പിരാരൂർ തരിശ് പാടശേഖരം പാട്ടത്തിനെടുത്ത് 10 ഏക്കർ സ്ഥലത്ത് നെൽക്കൃഷി ചെയ്തു. വിഷുവിന് വിഷരഹിത പച്ചക്കറി എന്ന സന്ദേശമുണർത്തി ഒന്നര ഏക്കർ പാടശേഖരത്ത് പച്ചക്കറിക്കൃഷി തുടങ്ങി. വെണ്ട, ചീര, പയർ, വെള്ളരി എന്നിവയാണ് കൃഷി ചെയ്യുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ലഭിക്കുന്നതിനായി കാർഷിക വിപണനകേന്ദ്രം ആഴ്ചയിൽ രണ്ടുദിവസം പ്രവർത്തിക്കുന്നു. 10 വാർഡിലും സ്വാശ്രയ കർഷകസംഘങ്ങൾ രൂപീകരിച്ച് പ്രവർത്തിക്കുന്നു.

കോഴിവളർത്തലിൽ താൽപ്പര്യമുള്ള കർഷകർക്ക് മുട്ടക്കോഴിയും കൂടും നൽകി. ക്ഷീരകർഷകർക്ക്‌ പശുവളർത്തുന്നതിനായി പലിശരഹിതവായ്പ, വനിതാസംരംഭകർക്കായി കുടുംബശ്രീ വായ്പ, കർഷകസംഘവുമായി കൈകോർത്ത് പച്ചക്കറിവിത്തുകളുടെ വിതരണം... ഫാർമേഴ്‌സ്‌ ബാങ്കിന്റെ പ്രവർത്തനങ്ങൾ അവസാനിക്കുന്നില്ല.  കഴിഞ്ഞദിവസം കർഷകർക്കായി സൗജന്യ നിരക്കിൽ തൈങ്ങിൻതൈ വിതരണംചെയ്തു. 80 രൂപ വിലയുള്ള തെങ്ങിൻതൈക്ക് 40 രൂപ നിരക്കിൽ 1200 പേർക്കാണ്‌ നൽകിയത്‌. സുഭിക്ഷ കേരളം പരിപാടിയുടെ ഭാഗമായുള്ള കൃഷി ഉടൻ ആരംഭിക്കും. ബാങ്ക് പ്രസിഡന്റ്‌ കെ എ ചാക്കോച്ചൻ, വൈസ് പ്രസിഡന്റ് പി എൻ അനിൽകുമാർ, മാനേജിങ്‌ ഡയറക്ടർ സനീഷ് ശശി എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.


പ്രധാന വാർത്തകൾ
 Top