25 May Monday

ചാവറയച്ചന്റെ തീർഥാടന കേന്ദ്രത്തിൽ മാസ്ക് നിർമാണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020


വരാപ്പുഴ
പ്രശസ്‌ത തീർഥാടന കേന്ദ്രമായ കൂനമ്മാവിലെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ  സ്മാരകത്തിൽ കോവിഡ്–-19 പ്രതിരോധ പ്രവർത്തനത്തിനുള്ള മാസ്‌ക്ക്‌ നിർമാണ യൂണിറ്റിന് തുടക്കമായി. ലക്ഷം മാസ്‌ക്കുകൾ തയ്യാറാക്കി സൗജന്യമായി വിതരണം നടത്താനാണ് ലക്ഷ്യമിടുന്നത്. സെന്റ് ഫിലോമിനാസ് ദേവാലയ ഇടവകാംഗങ്ങളായ നൂറിലധികം  തയ്യൽ തൊഴിലാളികളാണ്‌ മാസ്‌ക്ക്‌ തയ്യാറാക്കുന്നത്‌. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  അഡ്വ. യേശുദാസ് പറപ്പിള്ളി ഉദ്‌ഘാടനം ചെയ്തു. ഫാ.  ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ് അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top