30 May Saturday

കോവിഡ്‌ 19 : 96 പേർകൂടി പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020

എറണാകുളം സൗത്ത്‌ റെയിൽവേ സ്‌റ്റേഷനിൽ സഹായകേന്ദ്രത്തിലെത്തിയ വിദേശവനിത ഫോട്ടോ/ കെ എസ്‌ പ്രവീൺകുമാർ


കൊച്ചി
ജില്ലയിൽ 96 പേരെ പുതുതായി നിരീക്ഷണ പട്ടികയിൽ  ചേർത്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1158 ആയി. ആറുപേരെക്കൂടി എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആറുപേരെ ഡിസ്ചാർജ് ചെയ്തിട്ടുമുണ്ട്‌. ജില്ലയിൽ ആശുപത്രികളിൽ 23 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. 16 പേർ മെഡിക്കൽ കോളേജിലും ഏഴുപേർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലുമാണ്. നിരീക്ഷണ പട്ടികയിൽനിന്ന് ഇന്നും ആരെയും ഒഴിവാക്കിയില്ല. 21 സാമ്പിളുകൾ ആലപ്പുഴ എൻഐവിയിലേക്ക് അയച്ചു. ജില്ലയിൽനിന്ന്‌ ആകെ അയച്ച 483 സാമ്പിളുകളിൽ 432 എണ്ണത്തിന്റെ ഫലം അറിഞ്ഞിട്ടുണ്ട്‌.

നെടുമ്പാശേരിയിലെ അന്താരാഷ്ട്ര ടെർമിനലിൽ എത്തിയ 22 വിമാനങ്ങളിലെ 2579 യാത്രക്കാരെ പരിശോധിച്ചു. രോഗലക്ഷണങ്ങൾ കണ്ട മൂന്നുപേരെ തുടർ പരിശോധനയ്ക്കായി മെഡിക്കൽ കോളേജിലേക്ക്‌ അയച്ചു. ഹൈ റിസ്ക് രാജ്യങ്ങളിൽനിന്ന് എത്തിയ രോഗലക്ഷണങ്ങളില്ലാത്ത 14 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. എയർപോർട്ടിൽനിന്നു പ്രത്യേകം തയ്യാറാക്കിയ ആംബുലൻസുകളിലാണ് ഇവരെ വീടുകളിൽ എത്തിച്ചത്.

നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള വീഡിയോ കോൾ സംവിധാനത്തിലൂടെ ആറുപേർ ഡോക്ടർമാരുമായി സംസാരിച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 90 ഭക്ഷ്യകിറ്റുകൾ നൽകി. ജില്ലയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള 115 വയോജനങ്ങളെ വിളിച്ച്‌ വിവിരങ്ങളന്വേഷിച്ചു. കോവിഡ്‌–-19 കൺട്രോൾ റൂമിൽ 495 ഫോൺ വിളികളാണ് വ്യാഴാഴ്‌ച എത്തിയത്‌.


പ്രധാന വാർത്തകൾ
 Top