25 May Monday

പ്രതിരോധിക്കാൻ മെട്രോയും സ്‌മാർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 20, 2020


കൊച്ചി
കോവിഡ്‌–-19നെ പ്രതിരോധിക്കാൻ സ്‌മാർട്ടായി കൊച്ചി മെട്രോയും. ദിവസവും മൂന്നുനേരമാണ്‌ എല്ലാ മെട്രോ ട്രെയിനുകളും അണുവിമുക്തമാക്കുന്നത്‌. സ്‌റ്റേഷനും പരിസരങ്ങളും ശുചീകരിക്കാനുള്ള നടപടികളും കൃത്യമായി നടക്കുന്നു. എല്ലാ മെട്രോ സ്റ്റേഷനുകളിലും യാത്രക്കാർക്ക്‌ കൈകൾ ശുചിയാക്കാൻ ഹാൻഡ്‌ സാനിറ്റൈസറുകൾ ലഭ്യമാക്കിയിട്ടുണ്ട്‌. തിരക്ക്‌ കൂടുതലുള്ള മെട്രോ സ്‌റ്റേഷനുകളിൽ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ശുചീകരണത്തിനും മറ്റുമായി കൂടുതൽ ആളുകളെ നിയോഗിച്ചിട്ടുണ്ട്‌.

മെട്രോയുടെ അകത്തുള്ള സ്‌ക്രീനിൽ കോവിഡ്‌–-19നെക്കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്‌. പനിയുള്ളവർ യാത്ര ചെയ്യരുതെന്നതടക്കമുള്ള നിർദേങ്ങൾ ഇതിലൂടെ നൽകുന്നു. വ്യക്തിശുചിത്വം പാലിക്കുന്നതിനെക്കുറിച്ചും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും സ്‌ക്രീനിൽ വിശദീകരിക്കുന്നുണ്ട്‌.
യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതിനെ തുടർന്ന്‌ സർവീസിന്റെ സമയത്തിൽ ചെറിയ ക്രമീകരണം വരുത്തിയിട്ടുണ്ട്‌. തിരക്ക്‌ കുറവുള്ള സമയങ്ങളിൽ ആറു മിനിറ്റ്‌ ഇടവേളയിലുള്ള സർവീസ്‌ 10 മിനിറ്റാക്കി. മെട്രോ ഫെയ്‌സ്‌ബുക്ക്‌ പേജിൽ കോവിഡ്‌–-19 പ്രതിരോധവുമായി ബന്ധപ്പെട്ട്‌ പുറത്തിറക്കിയ വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു.


പ്രധാന വാർത്തകൾ
 Top