01 April Wednesday

പോസ്റ്റൽ ജീവനക്കാർക്ക്‌ കാളരാത്രി; ലക്ഷ്യം തികയ്‌ക്കാൻ നെട്ടോട്ടം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020


വൈറ്റില
ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് അക്കൗണ്ട് ഓപ്പണിങ് മേള മഹാലോഗിൻ  സംസ്ഥാനത്ത് ഒരുദിവസം  ഒരുലക്ഷം അക്കൗണ്ട് തുടങ്ങുന്നതിന്റെ ഭാഗമായി ഇടപ്പള്ളി പോസ്റ്റ് ഓഫീസിൽ ടാർജറ്റ് തികയാതെ ജീവനക്കാർ രാത്രിയും ഓഫീസിൽ തുടരുന്നു. പുലർച്ചെ 3.30 മുതൽ രാത്രി 11.30 വരെയുള്ള സമയത്ത്‌ ഓരോ ജീവനക്കാരും 20 പുതിയ അക്കൗണ്ടുകൾ ചേർക്കണമെന്നാണ് ജീവനക്കാർക്ക് ലഭിച്ച നിർദേശം.

ഇടപ്പള്ളിയിലെ 25 ജീവനക്കാരിൽ 21 പേർക്കാണ്‌ ടാർജറ്റ് നിശ്ചയിച്ചിട്ടുള്ളത്. 420 അക്കൗണ്ടുകളാണിവർ ചേർക്കേണ്ടത്‌. എന്നാൽ, രാത്രി ഒമ്പത്‌ കഴിഞ്ഞിട്ടും  230 അക്കൗണ്ട്‌ ചേർക്കാനേ കഴിഞ്ഞുള്ളൂ. ബാക്കി അക്കൗണ്ടുകൾ കണ്ടെത്തുന്നതിന്‌ സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാർ രാത്രിയും സമീപത്തെ വീടുകളും ഫ്ലാറ്റുകളും കയറിയിറങ്ങുകയാണ്.


പ്രധാന വാർത്തകൾ
 Top