28 February Friday

സി കെ മോഹനന്‌ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020


വൈപ്പിൻ
ശനിയാഴ്ച അന്തരിച്ച സിപിഐ എം വൈപ്പിൻ ഏരിയ സെക്രട്ടറി സി കെ മോഹനൻ മാസ്‌റ്ററുടെ മൃതദേഹം ആയിരങ്ങളെ സാക്ഷിയാക്കി മുരുക്കുംപാടം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഞായറാഴ്ച രാവിലെ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ ആദരാഞ്ജലികളർപ്പിച്ചു.

മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ, പി രാജീവ്, സി എൻ മോഹനൻ, എസ് ശർമ എംഎൽഎ, സി എം ദിനേശ്‌മണി, സിപ്പി പള്ളിപ്പുറം, ടി വി പീറ്റർ, കെ എൻ ഗോപിനാഥ്, കെ എൻ ഉണ്ണിക്കൃഷ്ണൻ, എം എം മോനായി, എ എം യൂസഫ്, ഇ സി ശിവദാസ്, കെ ജി ഡോണോ, കെ ആർ സുഭാഷ്, എൻ എം വിജയൻ, വി എം ശശി, കെ കെ ഉണ്ണിക്കൃഷ്ണൻ, അയ്യമ്പിള്ളി ഭാസ്കരൻ, കെ ജെ മാക്സി എംഎൽഎ, സോന     ജയരാജ്, കെ എം അംബ്രോസ്, പി എസ് ഷൈല, എം കെ മോഹനൻ, എം പി പത്രോസ്, എൻ സി മോഹനൻ, എസ് സതീഷ്, പ്രിൻസി കുര്യാക്കോസ്, പി എം ആർഷോ, അമൽ സോഹൻ, എം എം ലോറൻസ്, കെ ചന്ദ്രൻപിള്ള, സി കെ മണിശങ്കർ, ജോൺ ഫെർണാണ്ടസ് എംഎൽഎ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനന്റെ നേതൃത്വത്തിൽ മൃതദേഹത്തിൽ പാർടി പതാക പുതപ്പിച്ചു. തുടർന്ന് വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്ത്യോപചാരമർപ്പിച്ചു. റെഡ്‌ വളന്റിയർമാർ ഗാർഡ് ഓഫ് ഓണർ നൽകി.

സംസ്‌കാരത്തിനുശേഷം മുരുക്കുംപാടത്തു ചേർന്ന അനുശോചന യോഗത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. എസ് ശർമ എംഎൽഎ, സി എം ദിനേശ്‌മണി, ഇ സി ശിവദാസ്, കെ ജി ഡോണോ, ആന്റണി സജി, അഡ്വ. മജ്നു കോമത്ത്, കെ കെ ഉണ്ണിക്കൃഷ്ണൻ, കെ കെ ഗോപാലകൃഷ്ണൻ, ഭാസ്കരൻ മാലിപ്പുറം, ഡോ. എം കെ സുദർശനൻ, ടി സി സുബ്രഹ്മണ്യൻ, പി ബി ദയാനന്ദൻ, ബി വി പുഷ്കരൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top