വൈറ്റില
പൊന്നുരുന്നിയിൽ സുഭാഷ് ചന്ദ്രബോസ് റോഡിൽ സികെസി സ്കൂളിനു സമീപമുള്ള മെഡാൾ ഐറീസ് ഡയഗനോസ്റ്റിക്സ് സെന്ററിൽ തീപിടിത്തം. ബുധനാഴ്ച രാവിലെയാണ് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എക്സ്റേ യൂണിറ്റിൽനിന്ന് പുക ഉയർന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഗാന്ധിനഗർ ഫയർഫോഴ്സിൽനിന്ന് മൂന്ന് യൂണിറ്റ് വാഹനങ്ങൾ എത്തി തീയണച്ചു. എക്സ്റേ യൂണിറ്റും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നു പറയുന്നു.
കെട്ടിടത്തിന്റെ മുൻവശം ഗ്ലാസ് പാനലിങ് ചെയ്തതിനാൽ പുക പുറത്തേക്ക് പോകാതിരുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. പുറത്തുനിന്ന ആളുകൾ കല്ലെറിഞ്ഞ് ഗ്ലാസുടച്ചശേഷമാണ് പൂർണമായും തീയണച്ചത്. നാശനഷ്ടം കണക്കാക്കിയിട്ടില്ല. ജീവനക്കാരും മറ്റും എത്താതിരുന്നത് കൂടുതൽ അപകടം ഒഴിവാക്കി. ജില്ലാ ഓഫീസർ എ എസ് ജോജി, ഗാന്ധിനഗർ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി കെ സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..