24 October Thursday

ഇപിഎഫ്‌ പെൻഷൻകാർ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


കൊച്ചി
മിനിമം പെൻഷൻ വർധന നടപ്പാക്കാത്ത കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച്‌ ഇപിഎഫ്‌ പെൻഷൻകാർ ധർണ നടത്തി. കലൂർ പിഎഫ്‌ ഓഫീസിനു മുന്നിൽ പ്രോവിഡന്റ്‌ ഫണ്ട്‌ പെൻഷനേഴ്‌സ്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ധർണ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ കെ കെ ഇബ്രാഹിംകുട്ടി ഉദ്‌ഘാടനം ചെയ്‌തു. 9,000 രൂപ പെൻഷനും ഡിഎയും അനുവദിക്കണമെന്ന്‌ അസോസിയേഷൻ ആവശ്യപ്പെട്ടു.

ഹയർ ഓഫീസർ കേസിൽ സുപ്രീംകോടതി ശരിവച്ചിട്ടും കേന്ദ്രസർക്കാർ നടപ്പാക്കുന്നില്ല.  കമ്യൂട്ടേഷൻ, ആർഒസി എന്നിവ പുനഃപരിശോധിക്കണം. പൂട്ടിയ വ്യവസായ സ്ഥാപനങ്ങളിലെ പെൻഷൻ പദ്ധതി നടപ്പാക്കി തൊഴിലാളികളെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ എ എം യൂസഫ്‌ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം ശരത്‌ചന്ദ്രൻ, ടി കെ രമേശൻ, കെ ജെ ആൽഫ്രഡ്‌, പി എം അലി, പി ബി ശശിധരൻ എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top