14 October Monday

നെല്ലിക്ക വിറ്റുകിട്ടിയ പണം 
ദുരിതാശ്വാസനിധിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


പെരുമ്പാവൂർ
തൃപ്പൂണിത്തുറ പുതിയകാവ് ആയുർവേദ മെഡിക്കൽ കോളേജ്‌ വളപ്പിലെ നെല്ലിമരത്തിലെ നെല്ലിക്ക പറിച്ചുവിറ്റ് കിട്ടിയ പണം വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകി. കേരള ഗവ. ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തുക നൽകിയത്. 71 കിലോഗ്രാം നെല്ലിക്ക വിറ്റുകിട്ടിയ 7100 രൂപയാണ്‌ നൽകിയത്‌.

ജില്ലാ സെക്രട്ടറി കെ എം ജെറിഷ്, സംസ്ഥാന കമ്മിറ്റി അംഗം ദീപു സാജൻ, സുധ മനോജ്, കെ ഡി ബിജു, പി എ അജ്മൽ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top