14 November Thursday

കേരള കോൺഗ്രസ‌് ബി ജില്ലാ നേതൃസമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019


കൊച്ചി
എറണാകുളം, അരൂർ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ‌് സ്ഥാനാർഥികളുടെ വിജയത്തിനായി പ്രവർത്തക കൺവൻഷനുകൾ ചേരുമെന്ന‌് കേരള കോൺഗ്രസ‌് ബി ചെയർമാൻ ആർ ബാലകൃഷ‌്ണപിള്ള പറഞ്ഞു.

ആലപ്പുഴ, എറണാകുളം ജില്ലാ നേതൃസമ്മേളനം എറണാകുളത്ത‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ജില്ലാ പ്രസിഡന്റ‌് അനിൽ ജോസ‌് അധ്യക്ഷനായി. എം വി മാണി, പോൾ ജോസഫ‌്, വേണുഗോപാലൻനായർ, നജീം പാലക്കണ്ടി, വിത്സൻ പൗലോസ‌്, കെ ജി പ്രേംജിത്ത‌്, ജോസ‌് കാവനാടൻ, ജോണി മുക്കം, ജി എസ‌് ബൈജു ഭാസ‌്കരൻ മാലിപ്പുറം എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top