25 July Sunday

പട്ടികജാതി കോളനികളില്‍ പ്രത്യേക വാക്സിനേഷന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Jun 19, 2021


കൊച്ചി
പട്ടികജാതി കോളനികൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക കോവിഡ് വാക്സിനേഷന് ജില്ലയിൽ  തുടക്കമായി. ആദ്യ ദിവസം വളന്തകാട് ദ്വീപിലെ 102 പേർക്ക് വാക്സിൻ നൽകി. അടുത്ത തിങ്കളാഴ്ചയോടെ പദ്ധതി കൊച്ചി നഗരസഭ, വിവിധ മുനിസിപ്പാലിറ്റികൾ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കും. കോവിഡ് രോഗസ്ഥിരീകരണ നിരക്ക് ഉയർന്നുനിൽക്കുന്ന പഞ്ചായത്തുകളിൽ പ്രത്യേക വാക്സിനേഷൻ പദ്ധതിക്ക് രൂപംനൽകുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

കോവിഡ് ചികിത്സയ്ക്കായി പിടിച്ചെടുത്ത വ്യാവസായിക ഓക്സിജൻ സിലിൻഡറുകൾ തിരികെ നൽകാൻ കലക്ടർ  നിർദേശം നൽകി. ചെല്ലാനം മാതൃകയിൽ കൂടുതൽ പരിശോധനകളും വാക്സിനേഷൻ പ്രവർത്തനങ്ങളും മറ്റ് തീരദേശ പഞ്ചായത്തുകളിലും ആരംഭിക്കും. സിയാൽ, പിവിഎസ് കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവർത്തനം ഈ മാസത്തോടെ അവസാനിപ്പിക്കാനാകുമെന്ന് കലക്ടർ പറഞ്ഞു.
 ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം അനിൽകുമാർ, എഡിഎം എസ് ഷാജഹാൻ, വിവിധവകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top