27 June Thursday

ഡിവൈഎഫ്ഐ പഠനക്യാമ്പ‌്: സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019


കൊച്ചി
ഡിവൈഎഫ്ഐ എറണാകുളം ജില്ലാ പഠനക്യാമ്പ് ജൂൺ 14, 15, 16 തീയതികളിൽ നേര്യമംഗലത്ത് നടക്കും. പഠനക്യാമ്പിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു.  രൂപീകരണയോഗം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ പി ബി രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. എ എ അൻഷാദ് സ്വാഗതം പറഞ്ഞു. ആന്റണി ജോൺ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ജില്ലാ പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോളമൻ സിജു, എൽ ആദർശ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എം ജുനൈദ്, ജയ്സൺ ബേബി, വർഗീസ്, അഭിലാഷ് രാജ് എന്നിവർ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി ഷിജോ അബ്രഹാം നന്ദി പറഞ്ഞു.

ഭാരവാഹികൾ: സി എൻ മോഹനൻ, പി എൻ ബാലകൃഷ്ണൻ, ജോയ‌്സ് ജോർജ് എംപി, ആന്റണി ജോൺ എംഎൽഎ, കെ ബി മുഹമ്മദ്, കെ ടി അബ്രഹാം, എ വി സുരേഷ്, നിർമല മോഹനൻ, എം ജി രാമകൃഷ്ണൻ, എം എസ് പൗലോസ് (രക്ഷാധികാരികൾ), ഷാജി മുഹമ്മദ് (ചെയർമാൻ), ഷിജോ അബ്രഹാം (കൺവീനർ), അഭിലാഷ് രാജ് (ട്രഷറർ).


പ്രധാന വാർത്തകൾ
 Top