27 May Wednesday

ബീവിക്ക്‌ കനിവിന്റെ തണൽ; വീട്‌ ഇന്ന്‌ കൈമാറും

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020


മൂവാറ്റുപുഴ
സ്വന്തമായി വീട് എന്ന ബീവിയുടെ സ്വപ്നം യാഥാർഥ്യമാക്കി കനിവ് ഭവനത്തിന്റെ താക്കോൽ വ്യാഴാഴ്‌ച കൈമാറും. മൂവാറ്റുപുഴ കടാതി കുര്യൻമല പാറക്കണ്ടത്തിൽ ബീവിയുടെ നിർധന കുടുംബത്തിനാണ് സിപിഐ എം മൂവാറ്റുപുഴ മുനിസിപ്പൽ നോർത്ത് ലോക്കൽ കമ്മിറ്റി കനിവ് ഭവനമൊരുക്കിയത്. പാർടി പ്രവർത്തകർ, അനുഭാവികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഏഴുലക്ഷം രൂപ ചെലവുള്ള 550 ചതുരശ്രയടി വിസ്തീർണമുള്ള വീട് നിർമിച്ചത്.

കനിവ് ഭവനത്തിന്റെ താക്കോല്‍ദാനം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കുര്യൻമലയിൽ നടക്കും. ലളിതമായ ചടങ്ങിൽ വീടിന്റെ താക്കോല്‍ സിപിഐ
എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ കുടുംബത്തിന് കൈമാറും.
 


പ്രധാന വാർത്തകൾ
 Top