21 February Friday

ബാലനീതി ശാക്തീകരണ ശിൽപ്പശാല സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020


കൊച്ചി
ബാലാവകാശ സംരക്ഷണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഷാജി പി ചാലി. എറണാകുളം ലോ കോളേജിൽ  ബാലനീതി ശാക്തീകരണ ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ പി സുരേഷ് അധ്യക്ഷനായി.

കമീഷൻ അംഗം ഫാ. ഫിലിപ്പ് പാറക്കാട്ട്, ജുവൈനൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേട്ട്‌ രഞ്ജിത് കൃഷ്ണൻ, പോക്‌സോ സെഷൻസ് ജഡ്ജ് പി ജെ വിൻസെന്റ്, ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി ശാലീന വി നായർ, ശിശുക്ഷേമ സമിതി ചെയർപേഴ്‌സൺ ബിറ്റി കെ ജോസഫ്, ബാലാവകാശ സംരക്ഷണ കമീഷൻ അംഗം എം പി ആന്റണി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ കെ ബി സൈന എന്നിവർ സംസാരിച്ചു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ, വനിതാ ശിശു വികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവ സംയുക്തമായാണ് ശിൽപ്പശാല നടത്തിയത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top