30 October Friday

സർക്കാർ ഹോമിയോ ആശുപത്രി പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ വീൽ ചെയർ വിതരണവും പോസ്റ്റർ പ്രകാശനവും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


 
കൊച്ചി : എറണാകുളം ജില്ലാ സർക്കാർ ഹോമിയോ ആശുപത്രി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിൻ്റെ  ആഭിമുഖ്യത്തിൽ കിടപ്പ് രോഗികൾക്കുള്ള വീൽ ചെയർ വിതരണവും ബോധവൽക്കരണത്തിനായുള്ള പോസ്റ്റർ പ്രകാശനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റ് അഡ്വ. ബി.എ. അബ്ദുൾ മുത്തലിബ് നിർവ്വഹിച്ചു.

പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ.അയ്യപ്പൻകുട്ടി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: ലീനാറാണി എന്നിവർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ  ജോബി തോമസ്, ജൂനിയർ സൂപ്രണ്ട്  ജോസഫ് അലക്സാണ്ടർ,, ആർ എം ഒ ഡോ: ശോഭ ചന്ദ്രൻ ആർ , പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ നഴ്‌സ്  സൗമ്യ മാത്യു എന്നിവർ പങ്കെടുത്തു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top