02 December Wednesday

പാലാരിവട്ടം മേൽപ്പാലം നാലാം സ്‌പാൻ ഇന്ന്‌ പൊളിച്ചുതുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Oct 18, 2020


കൊച്ചി
പാലാരിവട്ടം മേൽപ്പാലത്തിന്റെ മൂന്നാമത്തെ സ്‌പാൻ പൊളിക്കുന്ന ജോലികൾ ശനിയാഴ്‌ച പൂർത്തിയായി. ഈ സ്‌പാനിലെ മുഴുവൻ ഗർഡറും സ്ലാബുകളും പൂർണമായി നീക്കി. നാലാമത്തെ സ്‌പാൻ പൊളിച്ചുനീക്കുന്ന ജോലികൾ ഞായറാഴ്‌ച ആരംഭിക്കും. നാലു ദിവസത്തിനുള്ളിൽ ഇത്‌ പൊളിച്ചുനീക്കാനാണ്‌ ലക്ഷ്യം.

മീഡിയൻ പൊളിക്കലും വശങ്ങളിലെ കോൺക്രീറ്റ്‌ മതിൽ പൊളിക്കലും ഒപ്പം നടക്കും‌. ജർമൻ നിർമിത യന്ത്രങ്ങൾ ഉപയോഗിച്ചാണ്‌ കോൺക്രീറ്റ്‌ മുറിക്കൽ. തുടർന്ന്‌ ഗർഡറുകളും മുറിച്ചുനീക്കും.   മഴ തടസ്സപ്പെടുത്തിയില്ലെങ്കിൽ നാലാം സ്‌പാനിലെ ഗർഡറും സ്ലാബുകളും നീക്കുന്ന ജോലി ബുധനാഴ്‌ചയോടെ പൂർത്തിയാകും. ആകെയുള്ള 19 സ്പാനുകളിൽ 17 എണ്ണമാണ്‌ പൊളിക്കേണ്ടത്‌. പകരം സ്ഥാപിക്കേണ്ട ഗർഡറുകളുടെ നിർമാണം മുട്ടത്തെ യാർഡിൽ ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top