12 November Tuesday

മാറ്റത്തിനൊരുങ്ങി മഹാനഗരം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


കൊച്ചി
മഹാനഗരം വലിയൊരു മാറ്റത്തിന്‌ ആഗ്രഹിക്കുകയാണെന്ന്‌ വോട്ടർമാരുടെ പ്രതികരണങ്ങളിൽനിന്ന്‌ വ്യക്തമെന്ന്‌ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. മനു റോയി. തകർന്ന റോഡുകൾ, മാലിന്യ നിർമാർജനത്തിലെ പാളിച്ച, കുടിവെള്ളപ്രശ്‌നം, കൊതുക് ശല്യം, പകർച്ചവ്യാധി ഭീഷണി എന്നുവേണ്ട നഗരവാസികളുടെ ജീവിത പ്രശ്‌നങ്ങളിലൊന്നും നഗരസഭയോ ജനപ്രതിനിധിയോ ഇടപെട്ടിട്ടില്ല. ഇതുപോലെ ദുരിതമനുഭവിച്ച ഒരുകാലം നഗരവാസികളുടെ ഓർമയിലില്ലെന്നും നഗരം മാറ്റത്തിന്‌  തയ്യാറെടുത്തു കഴിഞ്ഞെന്നും പൊറ്റക്കുഴി ജങ്ഷനിൽ ലഭിച്ച സ്വീകരണത്തിന്‌ മറുപടിയായി മനു റോയി പറഞ്ഞു.

പൊതുപര്യടനം ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി കെ എസ് ചന്ദ്രശേഖരമേനോൻ അധ്യക്ഷനായി. ഗോപി കോട്ടമുറിക്കൽ, സി കെ പരീത്, എം അനിൽകുമാർ, കെ എൻ സുഗതൻ, സി എ ഷക്കീർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് താന്നിക്കൽ, എട്ടുകാട്, ദേവസ്വം, എച്ച്എൻബി ജങ്‌ഷൻ, പെരുമ്പോട്ട, യുവശക്തി, പേരണ്ടൂർ വളവ്, പേരണ്ടൂർ റെയിൽ, മനക്കോടം ജങ്‌ഷൻ, പാടം, തെരുവിൽ പറമ്പ്, പുതുക്കലവട്ടം ജങ്‌ഷൻ, പുതുക്കലവട്ടം പള്ളി, പുന്നയ്ക്കൽ, കോളരിക്കൽ, കീർത്തിനഗർ എന്നിവിടങ്ങളിൽ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി പര്യടനം കറുകപ്പിള്ളിയിൽ സമാപിച്ചു.
രാവിലെ എളമക്കര പാറയിൽ റോഡിലെ വൊട്ടർമാരെ കണ്ടുകൊണ്ടായിരുന്നു സ്ഥാനാർഥിയുടെ പ്രചാരണ പരിപാടി തുടങ്ങിയത്‌. പ്രദേശത്തെ  വീടുകൾ കയറി വോട്ട് അഭ്യർഥിച്ചു. അന്തരിച്ച നടൻ അബിയുടെ ഭാര്യയും നടൻ ഷെയ്ൻ നിഗമിന്റെ അമ്മയുമായ സുനിലയെ വീട്ടിലെത്തി കണ്ടു. ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടർ നവാസ് മീരാനെയും സന്ദർശിച്ചു. പുതുക്കലവട്ടത്തും വോട്ടർമാരെ കണ്ടു.

രാവിലെ മന്ത്രി എ സി മൊയ്തീൻ നഗരത്തിലെ വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർഥിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ് എന്നിവർ വടുതലയിൽ എൽഡിഎഫ് റാലിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. മന്ത്രി എ സി മൊയ്തീൻ, പി പി സുനീർ എന്നിവർ എറണാകുളം നോർത്തിൽ പൊതുയോഗത്തിൽ സംസാരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ ചന്ദ്രൻപിള്ള ചേരാനല്ലൂരിലെ പൊതുയോഗത്തിൽ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top