Deshabhimani

കൽവത്തി കോഞ്ചേരി
പാലത്തിൽ ഗർഡറുകൾ സ്ഥാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 18, 2024, 01:51 AM | 0 min read


മട്ടാഞ്ചേരി
കൊച്ചി കോർപറേഷൻ രണ്ടാംഡിവിഷനിലെ കൽവത്തി കോഞ്ചേരി പാലത്തിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. കൊച്ചി സ്മാർട്ട് മിഷൻ ഫണ്ടിൽനിന്ന്‌ 4.82 ലക്ഷം രൂപ ചെലവിലാണ്‌ പാലം പുനർനിർമിക്കുന്നത്.
ഇതോടെ രണ്ടാംഡിവിഷനിൽ നാലു പാലങ്ങളുടെ പുനർനിർമാണം പൂർത്തിയാകുമെന്ന്‌ കൗൺസിലർ ടി കെ അഷറഫ്‌ പറഞ്ഞു. വലിയ വാഹനങ്ങൾക്കും പോകാൻപറ്റുന്ന തരത്തിലാണ്‌ പാലങ്ങൾ പുതുക്കിനിർമിച്ചത്.



deshabhimani section

Related News

0 comments
Sort by

Home