12 September Thursday

കെഎസ്‌ആർടിസി ബസും 
ഓട്ടോയും കൂട്ടിയിടിച്ച് അപകടം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024


കൂത്താട്ടുകുളം
പാലാ റോഡിൽ മാരുതി കവലയ്ക്കുസമീപം കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ബുധൻ രാവിലെ 10.30നായിരുന്നു സംഭവം. കൂത്താട്ടുകുളത്തുനിന്ന്‌ പാലായിലേക്ക് പോയ കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം ഒഴിവാക്കാൻ ബസ് എതിർവശത്തേക്ക് മാറ്റിയെങ്കിലും ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ തകർന്നു. ആർക്കും പരിക്കില്ല. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. റോഡരികിലേക്ക് ബസ്‌ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top