കവളങ്ങാട്
പല്ലാരിമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിനടുത്ത റബർതോട്ടങ്ങളിലെ ചിരട്ടകൾ കമിഴ്ത്തിവച്ചു. ഡെങ്കിപ്പനി പ്രതിരോധനടപടികളുടെ ഭാഗമായുള്ള ശുചീകരണപ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു.
വീടുകളിലെത്തി ഡെങ്കിപ്പനി ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു. സ്കൂളിലെ ബയോഗ്യാസ് പ്ലാന്റിനുസമീപവും വീടുകളുടെ പരിസരങ്ങളിലുമുള്ള കൊതുകുകൾ വളരാൻ സാധ്യതയുള്ള പ്രദേശങ്ങൾ വൃത്തിയാക്കി. ശുചീകരണത്തിന് പിടിഎ പ്രസിഡന്റ് എൻ എസ് ഷിജീബ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സീനത്ത് മൈതീൻ, ഹെൽത്ത് ഇൻസ്പെക്ടർ ആര്യ വിജയൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ആർ ദീപ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് പി കെ നിഷ, ആശാ വർക്കർ മേരി ഏലിയാസ്, കമ്യൂണിറ്റി പൊലീസ് ഓഫീസർ ബിജു കെ നായർ, സി കെ ബഷീർ, പിടിഎ അംഗം യു എച്ച് മുഹ്യുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..