21 August Wednesday

ശാസ‌്ത്ര സാഹിത്യ പരിഷത്ത‌് ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Thursday Apr 18, 2019


കൊച്ചി
കേരള ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ വാർഷിക സമ്മേളനം കോതമംഗലം നങ്ങേലി ആയുർവേദ മെഡിക്കൽ കോളേജ‌ിൽ കുസാറ്റ‌് വൈസ് ചാൻസലർ ഡോ. ആർ ശശിധരൻ ഉദ‌്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ‌് കെ ആർ ശാന്തിദേവി അധ്യക്ഷയായി. ഡോ. പ്രദീപ്കുമാർ ‘ശാസ്ത്രം സമൂഹം സമാധാനം’ എന്ന വിഷത്തിൽ ക്ലാസെടുത്തു. ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ‘നമ്മൾ ജനങ്ങൾ’ വാർത്താപത്രിക ഡോ. ആർ ശശിധരൻ ടി പി വേലായുധനു നൽകി പ്രകാശനം ചെയ‌്തു. സാലിമോൻ കുമ്പളങ്ങി സ്വാഗതഗാനം ആലപിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം ജയ, ടി പി വേലായുധൻ എന്നിവർ സംസാരിച്ചു.

ജില്ലാ സെകട്ടറി സി ഐ വർഗീസ‌്, ട്രഷറർ കെ പി സുനിൽ, മോഹൻദാസ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ഡോ. വിജയൻ നങ്ങേലിൽ സ്വാഗതവും ജനറൽ കൺവീനർ എൻ യു പൗലോസ് നന്ദിയും പറഞ്ഞു.

ഭാരവാഹികൾ: വി എ വിജയകുമാർ (പ്രസിഡന്റ‌്), സി ഐ വർഗീസ‌്  (സെക്രട്ടറി),  പി കെ വാസു (ട്രഷറർ).


പ്രധാന വാർത്തകൾ
 Top