30 May Saturday

മീരാനും കുടുംബത്തിനും കനിവ് ഭവനം നാളെ സമ്മാനിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


മൂവാറ്റുപുഴ
മീരാനും കുടുംബത്തിനും തല ചായ്ക്കാൻ വീടൊരുങ്ങി. മുളവൂർ കാട്ടുകുടി കെ എം മീരാന്റെ നിർധന കുടുംബത്തിനാണ് സിപിഐ എം മുളവൂര്‍ പിഒ ജങ്‌ഷൻ ബ്രാഞ്ച് കനിവ് ഭവനമൊരുക്കിയത്. രോഗികളായ മീരാനും ഭാര്യയും മകളും വാടകവീട്ടിലാണ് താമസം. പുതിയ വീട് എന്ന സ്വപ്നം പാർടി യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ്‌ കുടുംബം. പാർടി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഏഴുലക്ഷം ചെലവുള്ള 580 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമിച്ചുനൽകിയത്.  ഭവനത്തിന്റെ താക്കോല്‍ദാനം വ്യാഴാഴ്ച വൈകിട്ട് നാലിന്  ലളിതമായ ചടങ്ങിൽ  സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ നിർവഹിക്കും.


പ്രധാന വാർത്തകൾ
 Top