Deshabhimani

എംഡിഎംഎയുമായി ചലച്ചിത്രനടൻ പരീക്കുട്ടിയും സുഹൃത്തും അറസ്റ്റിൽ

വെബ് ഡെസ്ക്

Published on Nov 17, 2024, 02:31 AM | 0 min read


മൂലമറ്റം
ചലച്ചിത്രനടൻ പരീക്കുട്ടിയും  സുഹൃത്തും എംഡിഎംഎയും കഞ്ചാവുമായി പിടിയിൽ. മൂലമറ്റത്ത് എക്സെെസ് നടത്തിയ വാഹനപരിശോധനയിലാണ്‌ ഇരുവരും പിടിയിലായത്‌.  പരീക്കുട്ടി എന്നു വിളിക്കുന്ന  എറണാകുളം കുന്നത്തുനാട് പള്ളിക്കൂടത്തുങ്കൽ  പി എസ് ഫരീദുദീൻ(31), സുഹൃത്ത് കോഴിക്കോട്  വടകര  പെരുമാലിൽ  ജിസ്മോൻ ദേവസ്യ (24), എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരിൽനിന്ന്‌  10.5 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടികൂടി.

എക്സൈസ് റേഞ്ച്  ഇൻസ്പെക്ടർ  കെ അഭിലാഷും സംഘവും  കാഞ്ഞാർ- പുള്ളിക്കാനം റോഡിൽ നടത്തിയ പരിശോധനയിലാണ്  കാറിൽ സഞ്ചരിച്ച ഇവർ കുടുങ്ങിയത്.  കാറിൽ പിറ്റ്‌ബുൾ ഇനത്തിൽ പെട്ട ഒരു നായയും ഉണ്ടായിരുന്നു.  അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സാവിച്ചൻ  മാത്യു, ഗ്രേഡ് പ്രിവന്റീവ്  ഓഫീസർമാരായ വി ആർ രാജേഷ്, പി ആർ അനുരാജ്, എ ഐ സുബൈർ, സിവിൽ എക്സൈസ് ഓഫീസർ  ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം ടി  ബിന്ദു എന്നിവരും  പരിശോധനയിൽ പങ്കെടുത്തു.



deshabhimani section

Related News

0 comments
Sort by

Home