13 November Wednesday

കാലവർഷമായി, കാനകൾക്ക്‌ കുശാൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


കൊച്ചി
ഒറ്റ മഴ, അരയ്‌ക്കൊപ്പം വെള്ളം. ബുധനാഴ്‌ച വൈകിട്ട്‌ നാലോടെ തുടങ്ങിയ കനത്ത മഴയിൽ നഗരത്തിന്റെ അവസ്ഥ ഏറെക്കുറെ ഇതായിരുന്നു. കാനകൾ ശരിയായി വൃത്തിയാക്കാത്തുമൂലം മഴ പെയ്‌ത്‌ ഒരു മണിക്കൂറിനുള്ളിൽ നഗരം വെള്ളക്കെട്ടിലായി. കാനയിൽ നിന്നുള്ള മലിനജലം റോഡിലേക്ക്‌ ഒഴുകിയതോടെ ജനം വലഞ്ഞു. കോർപറേഷൻ അധികൃതർ കാനകൾ വൃത്തിയാക്കുന്നതിൽ അനാസ്ഥ വരുത്തിയതോടെയാണ്‌ വെള്ളക്കെട്ട്‌ രൂക്ഷമായത്‌. കാനയിലെ മാലിന്യങ്ങൾ പരന്നൊഴുകി നഗരം പകർച്ചവ്യാധി ഭീഷണിയിലുമായി.

കാലവർഷത്തിന്റെ വരവറിയിച്ച്‌ ഇടിയോടുകൂടിയാണ്‌ കനത്ത മഴ പെയ്‌തത്‌. രണ്ട്‌ മണിക്കൂർ നീണ്ട മഴയിൽ ഇടപ്പള്ളി, ചങ്ങമ്പുഴ പാർക്ക്‌ മെട്രോ സ്‌റ്റേഷൻ,
മാമംഗലം, പാലാരിവട്ടം, കലൂർ, സൗത്ത്‌, എംജി റോഡ്, കെഎസ്ആർടിസി സ്‌റ്റാൻഡ്‌, മേനക ജങ്‌ഷൻ, ഹൈക്കോടതി ജങ്‌ഷൻ തുടങ്ങിയ സ്ഥലങ്ങൾ വെള്ളക്കെട്ടിലായി. ഇതോടെ ഗാതാഗതക്കുരുക്കും രൂക്ഷമായി. പല സ്ഥലങ്ങളിലും ഇഴഞ്ഞിഴഞ്ഞാണ്‌ വാഹനങ്ങൾ നീങ്ങിയത്‌.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top