08 October Tuesday

ആനവണ്ടിയുടെ
 അവധിക്കാല യാത്ര 18ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2024


കൂത്താട്ടുകുളം
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കൂത്താട്ടുകുളം ഡിപ്പോയിൽനിന്ന്‌ ആരംഭിക്കുന്ന ഓണം അവധിക്കാല യാത്രയുടെ ബുക്കിങ് തുടങ്ങി. കായലും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളും മൊട്ടക്കുന്നുകളും നിറഞ്ഞ കാഴ്ചകൾ കോർത്തിണക്കിയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
18ന് അഷ്‌ടമുടി, 19ന്‌ ഇല്ലിക്കൽകല്ല്, -ഇലവീഴാപൂഞ്ചിറ, 20ന്‌ കപ്പൽയാത്ര, 22ന്‌ അഷ്‌ടമുടി, പഞ്ചപാണ്ഡവ ക്ഷേത്രം, 23ന്‌ ആറന്മുള, 28ന്‌ ഗവി, 29ന്‌ തെന്മല, പാലരുവി, ഒക്ടോബർ രണ്ടിന്‌ രാമക്കൽ മേട്,- ചെല്ലാർകോവിൽ, അഞ്ചിന്‌ ഇല്ലിക്കൽകല്ല്, -ഇലവീഴാപൂഞ്ചിറ, ആറിന്‌ തിരുവനന്തപുരം -കോവളം എന്നിങ്ങനെയാണ്‌ സർവീസ്‌. പൂർവവിദ്യാർഥി സംഘം, കുടുംബശ്രീകൾ, ക്ലബ്ബുകൾ, ആരാധനാലയങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവർക്ക് 50 പേർ അടങ്ങുന്ന ഗ്രൂപ്പുകളായി ബുക്ക്‌ ചെയ്യാൻ അവസരമുണ്ട്‌. ഫോൺ: 94974 15696, 94978 83291.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top