20 October Tuesday

ഈ എംഎൽഎക്ക്‌ നാടകം ജീവിതംതന്നെ

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020


പള്ളുരുത്തി
ജോൺ ഫെർണാണ്ടസ് എംഎൽഎയെ തേടിയെത്തിയ സംഗീത നാടക അക്കാദമി പുരസ്‌കാരം നാടകമേഖലയ്‌ക്ക്‌ അദ്ദേഹം നൽകിയ  സംഭാവനകൾക്കുള്ള അംഗീകാരമായി. പൊതു പ്രവർത്തനത്തോടൊപ്പം എന്നും നാടകം നെഞ്ചോടുചേർത്ത കലാകാരനാണ്‌ ജോൺ ഫെർണാണ്ടസ്‌. നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് ഈ രംഗത്തേക്കുള്ള കടന്നുവരവെങ്കിലും പിന്നീട്‌ അദ്ദേഹം തിരശ്ശീലയ്‌ക്ക്‌ പിന്നിൽ അരങ്ങിന്റെ ശിൽപ്പിയായി.   പതിയെ നാടകരചനയാണ്‌ തന്റെ തട്ടകമെന്ന്‌ ഉറപ്പിച്ചു. കരുത്താർന്ന നാടകങ്ങളുമായി രചനയിൽ ചുവടുറപ്പിച്ചു. പൊതുപ്രവർത്തന രംഗത്ത്‌ തിരക്കേറിയപ്പോഴും നാടകവും രചനപാടവവും തന്റെ കൈയിൽ  ഭദ്രമാണെന്നുറപ്പിക്കുന്ന നാടകങ്ങളെഴുതി.

നക്ഷത്രങ്ങളുടെ പകലുറക്കം, ലോറ ജോസഫ് ബെഞ്ചമിൻ, ഏപ്രിൽ മാസത്തിലെ വെയിൽ നാളങ്ങൾ, എഡി 1957, അലക്കുകാരി, മല്ലിപ്പൂ, മത്തായിയുടെ മരണം അത്യുന്നതങ്ങളിൽ, കാറൽസ്മാൻ, സാന്ത്വന തീരം, സ്നേഹസംഗമം, ഗംഗയാറൊഴുകുന്ന നാട്ടിൽ, കൊലകൊല്ലി തുടങ്ങി നിരവധി നാടകങ്ങൾ രചിച്ചു. നാടകാചാര്യൻ എഡ്ഡി മാസ്റ്റർ  പുരസ്‌കാരം, കെ പി കളക്കാട്, നാടക് സമഗ്ര സംഭാവന പുരസ്കാരം,  2012- അബുദാബി ശക്തി അവാർഡ്  തുടങ്ങിയ പുരസ്‌കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്.
ഫെർണാണ്ടസിന്റ നാടകങ്ങൾ, ഏഴു നാടകങ്ങൾ, ഈ ഞാൻ തുടങ്ങിയ പുസ്തകങ്ങളും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്തിപത്രവും ഫലകവും ക്യാഷ് അവാർഡുമാണ് തെരഞ്ഞെടുക്കപ്പെട്ടവർക്ക് കേരള സംഗീത നാടക അക്കാദമി  നൽകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top