19 August Monday

ദമ്പതികളെ ആക്രമിച്ച സംഭവം : യൂത്ത് കോൺഗ്രസ‌് നേതാവിനെതിരെ കേസെaടുക്കണം: ഡിവൈഎഫ‌്ഐ

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019


തൃക്കാക്കര
ഇതര സംസ്ഥാനക്കാരായ ദമ്പതികളെ ആക്രമിച്ച യൂത്ത് കോൺഗ്രസ‌് നേതാവിനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ്  തൃക്കാക്കര വെസ‌്റ്റ‌് മണ്ഡലം സെക്രട്ടറി ജിജോ ജോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ‌് പടമുകൾ പ്രദേശത്ത് താമസിക്കുന്ന ഉത്തർപ്രദേശ‌് സ്വദേശികളായ ലക്ഷ്മിത പാണ്ഡെയെയും ഭർത്താവ് ബാബുവിനെയും ആക്രമിച്ചത‌്. കഴിഞ്ഞ അഞ്ചിന് രാത്രി ഏഴിനായിരുന്നു സംഭവം. ലക്ഷ‌്മിത ഗർഭിണിയാണ്. ഇരുവരും എറണാകുളം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലാണ‌്.  പൊലീസിൽ പരാതി നൽകിയാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട‌്.  ആക്രമിക്കുന്നതിന്റെ  ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ആക്രമണത്തിനിരയായവരെ പിന്നീട് ഈ പ്രദേശത്ത് കണ്ടിട്ടില്ലെന്ന‌് നാട്ടുകാർ പറഞ്ഞു.  ദമ്പതികളെ കണ്ടെത്തി മൊഴിയെടുക്കണമെന്നും കുറ്റക്കാരെ ഉടൻ അറസ്റ്റ‌് ചെയ്യണമെന്നും ഡിവൈഎഫ്ഐ കളമശേരി ബ്ലോക്ക് പ്രസിഡന്റ‌് ഒ എം സലാഹുദ്ദീനും സെക്രട്ടറി സി എ രജീഷും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top