04 April Saturday

അക്ഷരോത്സവം കൊടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Feb 17, 2020


കൊച്ചി
വായനയുടെയും ചിന്തയുടെയും വാതായനങ്ങൾ തുറന്നിട്ട്‌ കൃതി അന്താരാഷ്‌ട്ര പുസ്‌തകോത്സവം സമാപിച്ചു. ചർച്ചകളും സാംസ്‌കാരിക പരിപാടികളുമായി വായനയുടെ രാഷ്‌ട്രീയം കൃത്യമായി അടയാളപ്പെടുത്തിയാണ്‌ 11 ദിവസം  കടന്നുപോയത്‌. 

സംസ്ഥാന സഹകണ വകുപ്പും സാഹിത്യ പ്രവർത്തക സഹകരണ സംഘവും സംയുക്തമായാണ്‌ പുസ്‌തകോത്സവം സംഘടിപ്പിച്ചത്‌. 75,000 ചതുരശ്ര അടി വിസ്തൃതിയിൽ, ശീതീകരിച്ച വേദികളിലായിരുന്നു മേള. 250 സ്റ്റാളുകളിലായി നൂറ്റമ്പതി-ലേറെ പ്രസാധകർ പങ്കെടുത്തു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പുസ്തകങ്ങൾക്കു പുറമെ  ബംഗാളി, ഗുജറാത്തി, ഹിന്ദി പുസ്തകങ്ങളും വിറ്റഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെ മന്ത്രിമാരും ജയ്‌റാം രമേഷ്‌, ശശി തരൂർ, പ്രൊഫ. എം കെ സാനു, ഡോ. എം ലീലാവതി, ശ്രീകുമാരൻതമ്പി, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങി രാഷ്‌ട്രീയ–- സാംസ്‌കാരിക–- ചലച്ചിത്ര രംഗത്തെ പ്രമുഖർ മേള സന്ദർശിച്ചു. നിരവധി പുസ്‌തകങ്ങൾ പ്രകാശിപ്പിച്ചു. 

  ‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ പദ്ധതിയിലൂടെ പുസ്തക കൂപ്പണുകൾ വിതരണം ചെയ്‌തിരുന്നു. സഹകരണ സ്ഥാപനങ്ങളിലൂടെ കുട്ടികൾക്ക്‌ ഒന്നരക്കോടിയിലധികം രൂപയുടെ പുസ്‌തകങ്ങളാണ്‌ നൽകിയത്‌.


പ്രധാന വാർത്തകൾ
 Top