22 October Tuesday

ഉല്ലാസഗണിതം പദ്ധതിക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


മൂവാറ്റുപുഴ
ഉല്ലാസഗണിതം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എൽദോ എബ്രഹാം എംഎൽഎ കല്ലൂർക്കാട് ബിആർസിയിൽ നിർവഹിച്ചു.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കുട്ടികളിൽ കണക്കുപഠനം രസകരമാക്കുന്നതിനാണ്‌ പദ്ധതി. കണക്കുമായി കളിക്കാനും പഠിക്കാനും രണ്ട് കുട്ടികൾക്ക് ഒന്ന് എന്ന നിലയിൽ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും കിറ്റ് ലഭ്യമാക്കും. ഗണിത കിറ്റിന്റെയും വായനാ കാർഡിന്റെയും ജില്ലാതല വിതരണോദ്‌ഘാടനവും നടന്നു.

ആനിക്കാട് സെന്റ് ആന്റണീസ് എൽപി സ്‌കൂളിലെ പദ്ധതി ഉദ്ഘാടനം എൽദോ എബ്രാഹം എംഎൽഎ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അധ്യക്ഷയായി. പഠനോപകരണ കിറ്റ് വിതരണോദ്‌ഘാടനം ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോർഡി എൻ വർഗീസും വായനാ കാർഡ് വിതരണോദ്‌ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോളി വട്ടക്കുഴിയും നിർവഹിച്ചു. എസ്എസ്‌കെ വാർഷികപദ്ധതി കൈപ്പുസ്തക പ്രകാശനം ഡയറ്റ് പ്രതിനിധി കെ എസ് ബിജോയി നിർവഹിച്ചു. എസ്എസ്എ ജില്ലാ പ്രോജക്ട് ഓഫീസർ സജോയ് ജോർജ്‌, പ്രോഗ്രാം ഓഫീസർ ജോസ് പെറ്റ് തെരേസ് ജേക്കബ്‌, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ എസ് റഷീദ, എഇഒ എ സി മനു തുടങ്ങിയവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top