25 June Tuesday

വാപ്പാലശേരിയിൽ വാഹനാപകടം; മണിക്കൂറുകളോളം ഗതാഗതം മുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019


നെടുമ്പാശേരി 
ദേശീയപാത 47ൽ ചെറിയ വാപ്പാലശേരി ഭാഗത്ത് പാലക്കാടുനിന്ന് അമ്പലമുകളിലേയ്ക്ക് പോകുകയായിരുന്ന പാചകവാതക വാഹനം മിനി ലോറിയിലും ബൈക്കുകളിലും കൂട്ടിമുട്ടി അപകടം. രാവിലെ 10.30ന് ഉണ്ടായ അപകടത്തിൽ ആർക്കും പരിക്കില്ല.  വാഹനാപകടത്തെ തുടർന്ന് ഉണ്ടായ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീണ്ടുനിന്നു.

യൂടേൺ എടുക്കാൻ നിർത്തിയിട്ടിരുന്ന മിനിലോറിയുടെ പിറകിൽ  എറണാകുളം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന പാചകവാതക വാഹനം വന്നിടിക്കുകയായിരുന്നു. മിനി ലോറി മുന്നിലുണ്ടായിരുന്ന ബൈക്കിലുമിടച്ച‌് മീഡിയൻ തകർന്ന് റോഡിന്റെ എതിർദിശയിലേക്ക് വാഹനങ്ങൾ കടന്നു. അങ്കമാലി അഗ്നിശമന സേനയും നെടുമ്പാശേരി പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണിക്കൂറോളം നടത്തിയ പ്രവർത്തനങ്ങൾക്കൊടുവിലാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ  റോഡിൽനിന്നു മാറ്റിയത്. അപകടത്തെ തുടർന്ന് ചെറിയ വാപ്പാലശേരിമുതൽ ദേശംവരെ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.

പ്രദേശം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന ഒരു മേഖലയായി മാറിയിരിക്കുകയാണ്. റോഡിന്റെ ഇരുഭാഗത്തും കുത്തനെ ഇറക്കമുള്ള ഭാഗത്താണ് യൂടേൺ സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ ആറ് മാസത്തിനകം മുപ്പതോളം അപകടങ്ങൾ ഇവിടെ മാത്രമായി നടന്നിട്ടുണ്ട്. ഈ അപകടത്തിന് തൊട്ടുമുമ്പ‌് നടന്ന അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരൻ മരണമടഞ്ഞിരുന്നു.


പ്രധാന വാർത്തകൾ
 Top