25 February Thursday

അതിവേ​ഗം കൊച്ചി ക്യാന്‍സര്‍ സെന്റര്‍ നിര്‍മാണം

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021


കൊച്ചി
കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിന്റെ (സിസിആർസി) നിർമാണം ഈ സാമ്പത്തിക വർഷം പൂർത്തിയാക്കും. ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്യാൻസർ നിയന്ത്രണം ലക്ഷ്യമിട്ട് കിഫ്ബി നടപ്പാക്കുന്ന സുപ്രധാന പദ്ധതിയാണ് സിസിആർസിയുടെ നിർമാണം. 2018 മെയ്‌ മാസം മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട കേന്ദ്രത്തിന്റെ നിർമാണം 2018 ജൂലൈയിൽ ആരംഭിച്ചു. 2020 ഡിസംബറിൽ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു നിർമാണം. എന്നാൽ, പ്രളയവും കോവിഡും നിർമാണത്തിന്റെ വേഗം കുറച്ചു.

ആദ്യ ബ്ലോക്കിന്റെ അഞ്ചുനിലകളും ബാക്കിയുള്ള ബ്ലോക്കുകളുടെ മൂന്നു നിലകളും നിർമിച്ചു. നിലവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിസിആർസിയിൽ 380 കോടി രൂപ മുടക്കിയാണ്‌ നവീകരണം‌. 160 കോടി രൂപ ഉപകരണങ്ങൾക്കും ബാക്കി തുക കെട്ടിടത്തിനും ഉപയോഗിക്കും. ഒമ്പത്‌ നിലകളിൽ നാല്‌ ബ്ലോക്കുകളിലായി 360 ബെഡുകൾ ഒരുക്കും. നാല്‌ റേഡിയോ തെറാപ്പി യൂണിറ്റുകൾ, 11 ഓപ്പറേഷൻ തിയറ്ററുകൾ, പെറ്റ്‌ സ്കാൻ തുടങ്ങി അത്യാധുനിക പരിശോധനാ സൗകര്യങ്ങളും സിസിആർസിയിൽ ഒരുക്കും.

ക്യാൻസർ ബാധിതർക്കായി ആധുനിക ചികിത്സാ സൗകര്യമൊരുക്കുന്നതിനൊപ്പം പ്രാഥമികതലത്തിൽ തന്നെ പരിശോധനയും രോ​ഗനിർണയവും സാധ്യമാക്കുന്ന സംവിധാനങ്ങളാണ് എൽഡിഎഫ് സർക്കാർ ഒരുക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top