13 December Friday

പണ്ഡിറ്റ് കറുപ്പന്‍ റോഡ് പണി തുടങ്ങുന്നില്ലേ...?

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019


കൊച്ചി
എറണാകുളം നഗരത്തിലെ പണ്ഡിറ്റ് കറുപ്പൻ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ എന്തുകൊണ്ട് നഗരസഭ നടപടി സ്വീകരിച്ചില്ലെന്ന് ഹൈക്കോടതി. തേവര ചക്കാലയ്ക്കൽ റോഡിൽ ജയ് മാത്യു നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇങ്ങനെ ചോദിച്ചത്.

തേവര ഫെറിയെയും എംജി റോഡിലെ തേവര ജങ്ഷനെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് അമൃത് പദ്ധതിയുടെ ഭാഗമായി പൈപ്പുലൈൻ സ്ഥാപിക്കാൻ കുഴിച്ചിരുന്നു. ജനുവരി 15ന് തുടങ്ങിയ പദ്ധതി രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കി. പൈപ്പുലൈൻ ഇടാൻ വെട്ടിപ്പൊളിച്ച റോഡ് റീ ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ മുഴുവൻ തുകയും വാട്ടർ അതോറിറ്റി കൊച്ചി നഗരസഭയിൽ കെട്ടിവച്ചിരുന്നു. പൈപ്പുലൈനിന്റെ പണി പൂർത്തിയാക്കി 10 മാസം കഴിഞ്ഞിട്ടും റോഡ് റീ ടാർ ചെയ്യാൻ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് ഹർജിയിലെ ആക്ഷേപം. എത്ര രൂപ നഗരസഭയ്‌ക്ക് നൽകിയെന്ന് വാട്ടർ അതോറിറ്റി അറിയിക്കണമെന്നും വാദം കേട്ട കോടതി നിർദേശിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top