02 December Monday

ഐഎസ്‌എൽ: കൊച്ചിയിൽ ഇന്ന്‌ ഗതാഗതനിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

കൊച്ചി
കലൂർ ജവാഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഞായറാഴ്‌ച നടക്കുന്ന ഐഎസ്‌എൽ ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച്  പകൽ രണ്ടുമുതൽ കൊച്ചി സിറ്റി ട്രാഫിക്‌ പൊലീസ്‌ ഗതാഗതക്രമീകരണം ഏർപ്പെടുത്തി. വടക്കൻ ജില്ലകളിൽനിന്ന്‌ വരുന്നവരുടെ വാഹനങ്ങൾ ആലുവ മണപ്പുറത്തെ പാർക്കിങ് ഏരിയകളിൽ ഇടണം. പറവൂർ, വരാപ്പുഴ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ ഇടപ്പള്ളി പള്ളിയുടെ പാർക്കിങ്‌ ഗ്രൗണ്ടിൽ ഇടണം.

ഇടുക്കി, കോട്ടയം, പെരുമ്പാവൂർ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകളിൽനിന്ന്‌ വരുന്നവരുടെ വാഹനങ്ങൾ തൃപ്പൂണിത്തുറ ടെർമിനൽ, വടക്കേകോട്ട മെട്രോ സ്റ്റേഷനുകളിൽ കാണികളെ ഇറക്കി ഇരുമ്പനം സീപോർട്ട്–--എയർപോർട്ട് റോഡിന്റെ വശങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽനിന്നെത്തുന്ന വാഹനങ്ങൾ വൈറ്റിലയിലെ പാർക്കിങ് ഏരിയകളിലും പശ്ചിമകൊച്ചി, വൈപ്പിൻ ഭാഗങ്ങളിൽനിന്നുള്ളവ മറൈൻ ഡ്രൈവ് പാർക്കിങ് ഗ്രൗണ്ടിലും ഇടണം. കാണികളുമായി എത്തുന്ന ഹെവി വാഹനങ്ങൾക്ക്‌ നഗരത്തിനകത്ത്‌ പ്രവേശനമില്ല.

വൈകിട്ട് അഞ്ചിനുശേഷം എറണാകുളത്തുനിന്ന്‌ ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്‌ഷനിൽനിന്ന്‌ ഇടത്തോട്ട് തിരിഞ്ഞ് പൊറ്റക്കുഴി-–-മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവവഴി ഇടപ്പള്ളിയിൽ എത്തി യാത്ര ചെയ്യണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്,  പാലാരിവട്ടം എന്നിവിടങ്ങളിൽനിന്ന്‌ എറണാകുളത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്‌ഷൻ, എസ്എ റോഡ് വഴി യാത്ര ചെയ്യണം.
പൊതുഗതാഗതസംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വേണം സ്റ്റേഡിയത്തിലെത്താൻ. മത്സര ദിവസങ്ങളിൽ വൈകിട്ട് നാലുമുതൽ രാത്രി 11 വരെ ജെഎൽഎൻ സ്‌റ്റേഡിയം മെട്രോ സ്‌റ്റേഷനിൽനിന്ന്‌ അധിക സർവീസുകളുണ്ടാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top