09 October Wednesday

കനിവിന്റെ അംഗീകാരം 
ചന്ദ്രലേഖയെ തേടിയെത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2024


പെരുമ്പാവൂർ
സീനിയർ സിവിൽ പൊലീസ് ഓഫീസർ കാഞ്ഞിരക്കാട് മാണിക്കത്താൻവീട്ടിൽ എം സി ചന്ദ്രലേഖയെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ തേടിയെത്തിയത് സേവനത്തിലെ മികവുമൂലം. രണ്ടുവർഷംമുമ്പ് ബംഗാളി യുവതി എഎം റോഡിലൂടെ നടക്കുന്നതിനിടയിൽ ഗേൾസ് സ്കൂളിനുസമീപത്തെ കാനയിലെ സ്ലാബ് ഒടിഞ്ഞുവീണിരുന്നു. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ റോഡിൽ യാത്രക്കാരും കുറവായിരുന്നു.

മറുറോഡിലൂടെ പോകുകയായിരുന്ന പിങ്ക് പൊലീസ് വാഹനത്തിലിരുന്ന ചന്ദ്രലേഖയുടെ ശ്രദ്ധയിൽ ഇതുപെട്ടു. തുടർന്ന് സ്ലാബ് മാറ്റി ബംഗാളി യുവതിയെ രക്ഷിച്ചു. രഹസ്യാന്വേഷണത്തിലൂടെ നിരവധി കേസുകളിൽ ചന്ദ്രലേഖ പ്രതിയെ കണ്ടെത്തിയിട്ടുണ്ട്. 20 വർഷംമുമ്പാണ് സർവീസിൽ കയറിയത്. ഭർത്താവ്: എം പി ബെന്നി. മക്കൾ: ഡിയ, ആൻഡ്രിയ, പിഷോൺ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top