04 August Wednesday

മൂവാറ്റുപുഴയിലും അങ്കമാലിയിലും കെഎസ്ആർടിസി പന്പ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിലെ പമ്പ്


കൊച്ചി
ഗുണനിലവാരമുള്ള, കലർപ്പില്ലാത്ത പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകുന്ന രണ്ട്‌ കെഎസ്‌ആർടിസി പമ്പുകൾ ജില്ലയിലും. മൂവാറ്റുപുഴയിലും അങ്കമാലിയിലുമാണ്‌ കെഎസ്‌ആർടിസി പമ്പുകൾ ഉടൻ ആരംഭിക്കുക. കെഎസ്ആർടിസിയുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്കൊപ്പം പെട്രോൾ യൂണിറ്റുകൂടി ചേർത്താണ് മറ്റ്‌ വാഹനങ്ങൾക്കും ഇന്ധനം ലഭ്യമാക്കുന്ന പമ്പാക്കുന്നത്‌. വരുമാനവർധനകൂടി ലക്ഷ്യമിട്ട്‌ കെഎസ്ആർടിസി സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന പെട്രോൾ–-ഡീസൽ പമ്പുകളുടെ ഭാഗമായാണ്‌ ജില്ലയിലും പമ്പുകൾ തുറക്കുന്നത്‌.

ഇന്ത്യൻ ഓയിൽ കോർപറേഷനുമായി ചേർന്ന് 67 പമ്പുകളാണ് സംസ്ഥാനത്ത്‌ തുടങ്ങുന്നത്. ഡീലർ കമീഷനും സ്ഥലവാടകയും ഉൾപ്പെടെ ഉയർന്ന വരുമാനമാണ് കെഎസ്‌ആർടിസി പ്രതീക്ഷിക്കുന്നത്. ഇത് നിലവിലുള്ള പ്രതിസന്ധിയിൽനിന്ന് കരകയറാൻ കെഎസ്ആർടിസിയെ സഹായിക്കും.പദ്ധതിയിലെ ആദ്യത്തെ എട്ടു പമ്പുകൾ നൂറുദിവസത്തിനകം തുടങ്ങും. ഇതിനുള്ള അനുമതിയായി. കെഎസ്‌ആർടിസി സ്‌റ്റാൻഡിനുള്ളിലുള്ള പമ്പിൽ സ്വകാര്യവാഹനങ്ങൾക്ക്‌ സുഗമമായി കടന്നുവന്ന്‌ ഇന്ധനം നിറയ്‌ക്കാനുള്ള സൗകര്യവും ഒരുക്കും. പദ്ധതിയുടെ മുഴുവൻ ചെലവും ഇന്ത്യൻ ഓയിൽ കോർപറേഷനാണ് വഹിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top