18 February Monday

മാധ്യമപ്രവർത്തകന്റെ അവാർഡ‌് ദുരിതാശ്വാസ നിധിയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019


കൊച്ചി
വേൾഡ് മലയാളി കൗൺസിലി (ഡബ്ല്യുഎംസി)ന്റെ പരിസ്ഥിതി മാധ്യമപ്രവർത്തനത്തിനുള്ള ഒരു ലക്ഷം രൂപവരുന്ന പുരസ്‌കാരത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി മാധ്യമപ്രവർത്തകൻ. ‘ദി ഹിന്ദു'വിന്റെ സീനിയർ അസിസ്റ്റന്റ് എഡിറ്ററായ കെ എസ് സുധിയാണ് മുഖ്യമന്ത്രിയിൽനിന്ന്‌ ഏറ്റുവാങ്ങിയ പുരസ‌്കാരത്തിന്റെ ചെക്ക‌് വേദിയിൽത്തന്നെ മുഖ്യമന്ത്രിക്ക‌് കൈമാറിയത‌്. ‘സമ്മാനം കൊണ്ടുവന്ന അഭിമാനവും സന്തോഷവും മാത്രം സ്വന്തമാക്കി തന്നെക്കാൾ ആവശ്യമുള്ളവർക്ക‌് തുക നൽകുകയാണെന്ന’ സുധിയുടെ ഫേസ‌് ബുക്ക‌് പോസ‌്റ്റ‌് വൈറലായിരുന്നു.


പ്രധാന വാർത്തകൾ
 Top