Deshabhimani

കൊടി ഉയരും നാളെ ; സിപിഐ എം ഏരിയ സമ്മേളനങ്ങൾക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 02:49 AM | 0 min read


കൊച്ചി
ജില്ലയിൽ സിപിഐ എം ഏരിയ സമ്മേളനങ്ങൾക്ക്‌ വെള്ളിയാഴ്ച തുടക്കമാകും. ആകെയുള്ള 2932 ബ്രാഞ്ചുകളിലെയും 168 ലോക്കൽ കമ്മിറ്റികളിലെയും സമ്മേളനങ്ങൾ പൂർത്തീകരിച്ചാണ്‌ ഏരിയ സമ്മേളനങ്ങൾ ആരംഭിക്കുന്നത്‌. സാംസ്‌കാരിക സമ്മേളനങ്ങൾ, സെമിനാറുകൾ, കലാപരിപാടികൾ, പ്രദർശനങ്ങൾ തുടങ്ങിയ അനുബന്ധ പരിപാടികളോടെയാണ്‌ സമ്മേളനങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്‌. ചുവപ്പുസേന പരേഡ്‌, ബഹുജനറാലികൾ, പൊതുസമ്മേളനം എന്നിവയും നടക്കും. ഡിസംബർ 30ന്‌ 16 ഏരിയ കമ്മിറ്റികളിലും സമ്മേളനങ്ങൾ പൂർത്തിയാകും.

ആദ്യ സമ്മേളനം 
എറണാകുളത്തും 
കവളങ്ങാടും
എറണാകുളം, കവളങ്ങാട്‌ ഏരിയകളിലാണ്‌ ആദ്യ സമ്മേളനം. എറണാകുളം സമ്മേളനം 15, 16, 17 തീയതികളിൽ പനമ്പിള്ളിനഗർ റോട്ടറി ക്ലബ്ബിലും കവളങ്ങാട്‌ സമ്മേളനം 15 മുതൽ 18 വരെ അടിവാട് ടി ആൻഡ്‌ എം ഹാളിലും ചേരും.എറണാകുളം സമ്മേളന പതാകജാഥ വെള്ളിയാഴ്ച മുളവുകാട് പോൾസൺ രക്തസാക്ഷിമണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. കെ വി മനോജ് ക്യാപ്റ്റനായ ജാഥ ജില്ലാ കമ്മിറ്റി അംഗം പി എൻ സീനുലാൽ ഉദ്ഘാടനം ചെയ്യും. കൊടിമര ജാഥ ചേരാനല്ലൂർ മോഹനൻ, ബഷീർ രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ തുടങ്ങും.
വി വി പ്രവീൺ ക്യാപ്റ്റനായ ജാഥ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഇരുജാഥകളും വൈകിട്ട് പനമ്പിള്ളിനഗർ ജങ്‌ഷനിൽ സംഗമിച്ച്‌ ചുവപ്പുസേന പരേഡിന്റെ അകമ്പടിയോടെ പ്രതിനിധിസമ്മേളന നഗറിലെത്തി (എം എം ലോറൻസ് നഗർ) പതാക ഉയർത്തും. ശനി രാവിലെ 10ന് പ്രതിനിധിസമ്മേളനം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും.

കവളങ്ങാട് ഏരിയ സമ്മേളന പതാകജാഥ നേര്യമംഗലത്ത്‌ കെ കെ പത്മനാഭൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. എ എ അൻഷാദ് ക്യാപ്റ്റനായ ജാഥ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ആർ അനിൽകുമാർ ഉദ്‌ഘാടനം ചെയ്യും. കൊടിമരജാഥ വാരപ്പെട്ടി പി കെ കരുണാകരൻ സ്മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിക്കും. മനോജ് നാരായണൻ ക്യാപ്റ്റനായ ജാഥ കോതമംഗലം ഏരിയ സെക്രട്ടറി കെ എ ജോയി ഉദ്‌ഘാടനം ചെയ്യും. തുടർന്ന്‌ പ്രതിനിധി സമ്മേളന നഗറിൽ (കോടിയേരി ബാലകൃഷ്ണൻ നഗർ) പതാക ഉയർത്തും. പ്രതിനിധി സമ്മേളനം 16ന്‌ സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ് മണി ഉദ്‌ഘാടനം ചെയ്യും. 18ന് അടിവാട് ടൗണിൽ പ്രകടനവും ചുവപ്പുസേന പരേഡും പൊതുസമ്മേളനവും നടക്കും. സീതാറാം യെച്ചൂരി നഗറിൽ ചേരുന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്‌ഘാടനം ചെയ്യും. അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറും.



deshabhimani section

Related News

View More
0 comments
Sort by

Home