12 November Tuesday

നഗരഭാവി ഇനി ഈ കൈകളിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019


കൊച്ചി
നഗരത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി  മനു റോയിയുടെ തെരഞ്ഞെടുപ്പ്‌ പര്യടനം മുന്നേറുന്നു. ഞായറാഴ്‌ചത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കോമ്പാറയിൽ ഗൃഹസന്ദർശനത്തോടെ ആരംഭിച്ചു. കോമ്പാറയിലെ ഭൂരിഭാഗം ജനവാസമേഖലകളിലൂടെയും കടന്നുപോയ സ്ഥാനാർഥിക്ക് ഹൃദ്യമായ സ്വീകരണമാണ്  ലഭിച്ചത്‌. എറണാകുളം നഗരത്തിന്റെ ഭാവി മനുവിന്റെ കൈയിൽ തന്നെയാണെന്നും അതിൽ ജനങ്ങളെക്കൂടി ചേർത്തുവെച്ചുകൊണ്ട് മുന്നോട്ടുപോകണം എന്നുമുള്ള വിശാലമായ അഭിപ്രായങ്ങളാണ് അവിടെനിന്ന് ലഭിച്ചത്.

തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നഗരത്തിൽ വിവിധ മേഖലകളിലെ പ്രമുഖരുമായി സംവദിക്കുന്ന മുഖാമുഖം പരിപാടിയിലും പങ്കുചേർന്നു.  കുന്നുംപുറം പെന്തക്കോസ്റ്റൽ ആരാധനാലയത്തിൽ ചെന്ന മനു റോയി ആളുകളെ കണ്ട് പിന്തുണ തേടി. വൈകിട്ട് നാലിന് രവിപുരത്തും അഞ്ചിന് എളമക്കരയിലും മുഖ്യമന്ത്രി പങ്കെടുത്ത പൊതു യോഗങ്ങളിൽ സ്ഥാനാർഥി പങ്കെടുത്തു.  ശേഷം കടവന്ത്രയിലും പെരുമാനൂരിലുമായി വിവിധയിടങ്ങളിൽ ജനങ്ങളെ കണ്ട് വോട്ട് അഭ്യർഥിച്ചു.

മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പളളിയും എ കെ ശശീന്ദ്രനും മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗങ്ങളിലും മണ്ഡലത്തിലെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച മറ്റ് പൊതു യോഗങ്ങളിലും കുടുംബയോഗങ്ങളിലും എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് അഭ്യർഥിച്ചു. മന്ത്രി എ സി മൊയ്‌തീൻ ചിറ്റൂരിലും ഗാന്ധിനഗറിലും നടന്ന
കുടുംബയോഗങ്ങളിലും വിവിധ സ്ഥലങ്ങളിലെ ഗൃഹസന്ദർശനങ്ങളിലും പങ്കെടുത്തു. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം കെ പി രാജേന്ദ്രൻ എളമക്കരയിൽ മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗത്തിലും മണ്ഡലത്തിൽ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച മറ്റ് കുടുംബയോഗങ്ങളിലും ഭവന സന്ദർശനങ്ങളിലും പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top