24 September Thursday

ഒഴിഞ്ഞ ഗ്യാസ്‌ സിലിൻഡറുകളുമായി പോയ ലോറി‌ക്ക്‌ തീപിടിച്ചു ‌

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


മുളന്തുരുത്തി
പാചകവാതകം കയറ്റുന്നതിനായി പോയ ടാങ്കർ ലോറിക്ക് തീപിടിച്ചു. വ്യാഴാഴ്ച രാവിലെ പത്തിന്‌ ഇരുമ്പനത്തേക്ക് പോയ ടാങ്കർ ലോറിക്ക് നീർപ്പാറ അസീസി മൗണ്ട് സ്കൂളിനുസമീപത്താണ് തീ പിടിച്ചത്.  ഒഴിഞ്ഞ ഗ്യാസ് സിലൻഡറുകൾ ആയിരുന്നതിനാൽ ദുരന്തം ഒഴിവായി. നീർപ്പാറയ്ക്ക് സമീപമുള്ള കയറ്റത്തിൽവച്ച് വണ്ടിയിൽനിന്ന് വലിയ ശബ്ദവും പുകയും വരുന്നതുകണ്ട് ഡ്രൈവർ  രാഹുൽ വാഹനം ഒതുക്കിനിർത്തി. പൊടുന്നനെ തീ ആളിപ്പടരുന്നതുകണ്ട് പുറത്തിറങ്ങിയ രാഹുലും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ടാങ്കറിന്റെ ക്യാബിനിൽ പൂർണമായും തീ പടർന്നു.

അഗ്നിശമന സേനയും പൊലീസും എത്തിയാണ്‌ തീയണച്ചത്‌. അഗ്നിശമന സേനയുടെ വൈക്കം, മുളന്തുരുത്തി, തൃപ്പുണിത്തുറ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സംഭവത്തെത്തുടർന്ന് തലയോലപ്പറമ്പ് -എറണാകുളം റോഡിൽ ഒരുമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.വൈക്കം അസി. സ്റ്റേഷൻ ഓഫീസർ ടി ഷാജികുമാർ, മുളന്തുരുത്തി സ്‌റ്റേഷൻ ഓഫീസർ കെ ആർ സുരേന്ദ്രൻ, തൃപ്പൂണിത്തുറ സ്റ്റേഷൻ ഓഫീസർ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top