15 May Saturday

കഞ്ഞിക്കുഴി പച്ചക്കറി വിപണനമേള

വെബ് ഡെസ്‌ക്‌Updated: Wednesday Apr 14, 2021


വൈറ്റില
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനുസമീപം കഞ്ഞിക്കുഴി പച്ചക്കറികളുടെ വിപണനമേള തുടങ്ങി. കഞ്ഞിക്കുഴി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ഡിസ്ട്രിക്ട് ഓർഗാനിക് ഫാമിങ്‌  സൊസൈറ്റിയുടെ സഹായത്തോടെയാണ് മേള നടത്തുന്നത്‌.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനുസമീപം   സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് മേള ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത്‌ പ്രസിഡന്റ് ഗീത കാർത്തികേയൻ, വൈസ് പ്രസിഡന്റ അഡ്വ. എം സന്തോഷ് കുമാർ, ഓർഗാനിക് ഫാമിങ്‌ സൊസൈറ്റി പ്രസിഡന്റ്‌ പി എച്ച് ഷാഹുൽ ഹമീദ്, കൗൺസിലർ ദീപ വർമ, എം സി സുരേന്ദ്രൻ, കെ വി ഏലിയാസ്, എസ് സുകുമാരൻ എന്നിവർ സംസാരിച്ചു.

കഞ്ഞിക്കുഴിയിലെ കർഷകർ ഉൽപ്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളാണ് ഇവിടെ വിതരണം ചെയ്യുന്നത്. കണിവെള്ളരി, മത്തൻ, ഇളവൻ, വെണ്ട, പയർ, പാവൽ, കോവൽ തുടങ്ങി വിവിധ ഇനം പച്ചക്കറികളുണ്ട്‌.   ചൊവ്വ, വെള്ളി ദിവസങ്ങളിൽ പകൽ മൂന്നുമുതലാണ് പ്രവർത്തനസമയം. പിഡിഎസ്‌ ആണ് പച്ചക്കറികൾ കർഷകരിൽനിന്ന് നേരിട്ട് സംഭരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top