24 October Thursday

എം ആർ വിദ്യാധരനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019


ഉദയംപേരൂർ
എം ആർ വിദ്യാധരന്റെ 16–-ാ-മത് രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു.  കൊച്ചുപള്ളിക്ക് സമീപം രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന നേതാവ് പി വി പ്രഭാകരൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ എ അൻഷാദ് എന്നിവർ പതാക ഉയർത്തി. തുടർന്നുചേർന്ന സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനംചെയ്തു. ടി സി ഷിബു അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എസ് സതീഷ് അനുസ്മരണ പ്രഭാഷണം നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് ഡിവൈഎഫ്ഐ സൗത്ത് പറവൂർ മേഖലാ  കമ്മിറ്റി, സിപിഐ എം കൊച്ചുപള്ളി ബ്രാഞ്ച്  ശേഖരിച്ച പുസ്തകങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സൗത്ത് പറവൂർ ചക്കത്തുകാട് സാഗരികയിൽ സഹദേവൻ നൽകിയ സംഭാവനയും അഡ്വ. എം സ്വരാജ് എംഎൽഎ ഏറ്റുവാങ്ങി. എം എൽ സുരേഷ്, എൻ ടി രാജേന്ദ്രൻ, ശ്രീജിത് ഗോപി എന്നിവർ സംസാരിച്ചു. വിദ്യാധരന്റെ മക്കളായ അതുല്യ, അശ്വതി, സിപിഐ എം നേതാക്കളായ സി എൻ സുന്ദരൻ, പി വാസുദേവൻ, അനീഷ് മോഹനൻ, എൻ ജി സുജിത് കുമാർ എന്നിവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top