06 October Thursday

ബിയര്‍ പാര്‍ലറിലെ ആക്രമണം: യുവാവിനെ വെട്ടിയ പ്രതികള്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Saturday Aug 13, 2022

പ്രതികളായ സഞ്ജു സാബു, സജീർ ജമാൽ, ജയ്സൺ, വിഷ്ണു സാബു, പ്രത്യുഷ്

മുളന്തുരുത്തി> കാഞ്ഞിരമറ്റത്തെ ബിയര്‍ ആന്‍ഡ് വൈൻ പാർലറിൽവച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി പാണാർ പാലത്തിനുസമീപം പൂത്രമലയിൽ വീട്ടിൽ സഞ്ജു സാബു (24), ആമ്പല്ലൂർ വില്ലേജ് പാർപ്പാകോട് കരയിൽ കുന്നപ്പള്ളി മാരിയിൽ വീട്ടിൽ സജീർ ജമാൽ (22), മുളന്തുരുത്തി പാണാർ  പാലത്തിനുസമീപം മോറാട്ടിൽ വീട്ടിൽ  ജോയിയുടെ മകൻ ജയ്സൺ (23), മുളന്തുരുത്തി പാണാർ പാലത്തിനുസമീപം പൂത്രമലയിൽ വീട്ടിൽ വിഷ്ണു സാബു (20), ആമ്പല്ലൂർ വില്ലേജ് ആമ്പല്ലൂർ കരയിൽ ആമ്പല്ലൂർ ലക്ഷംവീട് കോളനിക്കു സമീപം ഇടവഴിക്കൽ പ്രത്യുഷ് (22) എന്നിവരെയാണ് മുളന്തുരുത്തി എസ്എച്ച്ഒ പി എസ് ഷിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


വ്യാഴം രാത്രി എട്ടോടെ കാഞ്ഞിരമറ്റത്തുള്ള ബിയര്‍ ആന്‍ഡ് വൈൻ പാർലറിലാണ് ആക്രമണം ഉണ്ടായത്. ചാലക്കപ്പാറ പുറത്തേത്ത് റിനാസിനാണ് (21) വെട്ടേറ്റത്. പ്രതികളും വെട്ടേറ്റ റിനാസും പരിചയക്കാരാണ്. പണം കൊടുത്തത് തിരിച്ചുകൊടുക്കാത്തത് സംബന്ധിച്ചുണ്ടായ വഴക്കിനിടെ കൈയിൽ കരുതിയിരുന്ന ആയുധമുപയോഗിച്ച് പ്രതികൾ റിനാസി​ന്റെ തലയിലും മുതുകിലും കൈയിലും വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഒന്നാംപ്രതിയായ ജിനേഷ് ഒളിവിലാണ്.
രണ്ടാം പ്രതിയായ സഞ്ജു സാബു ഇതിനുമുമ്പ് അഞ്ചു കേസുകളിൽ പ്രതിയാണ്. പ്രതികളിൽനിന്ന്‌ ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. പുത്തൻകുരിശ് ഡിവൈഎസ്‌പി അജയ്‌നാഥി​ന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top