23 September Wednesday

ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


മൂവാറ്റുപുഴ
സർക്കാർ ഓണത്തിന് റേഷൻ കടകളിലൂടെ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം മൂവാറ്റുപുഴ താലൂക്കിൽ വ്യാഴാഴ്ച ആരംഭിക്കും. താലൂക്കിലെ 89,737 റേഷൻ കാർഡ് ഉടമകൾക്കാണ് കിറ്റുകൾ വിതരണം ചെയ്യുക. ഒന്നാംഘട്ടം 4071 മഞ്ഞ കാർഡുകാർക്ക്‌ വ്യാഴാഴ്ചമുതൽ 16 വരെയും  രണ്ടാംഘട്ടം 24,081 പിങ്ക് കാർഡ് ഉടമകൾക്ക് 19 മുതൽ 22 വരെയുമാണ്‌.

മൂന്നാംഘട്ടം 61,585 നീല, വെള്ള കാർഡ് ഉടമകൾക്ക് 23 മുതൽ 31 വരെ വിതരണം ചെയ്യും. 11 ഇനം ഭക്ഷ്യസാധനങ്ങൾ അടങ്ങിയ 89,737കിറ്റുകൾ സപ്ലൈകോ മാവേലി സ്റ്റോറുകളിലും സൂപ്പർ മാർക്കറ്റുകളിലും തയ്യാറായതായി താലൂക്ക് സപ്ലൈ ഓഫീസർ അനിൽ കുമാർ അറിയിച്ചു. വാളകം മാവേലി സ്റ്റോറിൽ തയ്യാറാക്കിയ കിറ്റുകളുടെ വിതരണോദ്ഘാടനം എൽദോ എബ്രഹാം എംഎൽഎ  നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ അരുൺ, പഞ്ചായത്ത് പ്രസിഡന്റ്‌ ലീല ബാബു, വൈസ് പ്രസിഡന്റ്‌ ബാബു വെളിയത്ത്, സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ഷീല മത്തായി, വാർഡ്‌ അംഗം എ സോമൻ, സപ്ലൈകോ ഏരിയ മാനേജർ ഇ എച്ച് ഹനീഫ എന്നിവർ പങ്കെടുത്തു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top