20 August Tuesday

ആയവനയിൽ കനിവ് വീടിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Apr 13, 2019


മൂവാറ്റുപുഴ
സിപിഐ എം ആയവന ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന കനിവ് വീടിന് സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ കല്ലിട്ടു. ആയവന പഞ്ചായത്തിലെ അഞ്ചൽപ്പെട്ടി കാട്ടാംപ്ലാക്കിൽ പരേതനായ കെ എച്ച് ഷംസുദ്ദീന്റെ കുടുംബത്തിനാണ് വീട‌് നിർമിക്കുന്നത്. സിപിഐ എം അംഗങ്ങളും അനുഭാവികളും ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെയാണ് 560 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിക്കുന്നത്. ലോക്കൽ സെക്രട്ടറി സി കെ സോമൻ അധ്യക്ഷനായി, നിർമാണ കമ്മിറ്റി കൺവീനർ കെ ടി രാജൻ, വി കെ വിജയൻ, കെ കെ വാസു, പി പി നൗഷാദ്, പി എച്ച് നിസാർ, പി എൻ സുരേഷ്‌കുമാർ, പഞ്ചായത്ത് മെമ്പർമാരായ കെ പി പോൾ, ജൂഡി സുനിൽ എന്നിവർ പങ്കെടുത്തു.

 


പ്രധാന വാർത്തകൾ
 Top