08 December Sunday

ഇന്ത്യയെ കണ്ടെത്താൻ അവർ യാത്രതിരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019


നെടുമ്പാശേരി
ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്സ്പ്ലോറിങ്‌ ഇന്ത്യ പരിപാടിയുടെ ഭാഗമായി ഏഴുദിവസത്തെ വിദ്യാഭ്യാസ ശാക്തീകരണ യാത്ര കൊച്ചി വിമാനത്താവളത്തിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. എ ബി മൊയ്തീൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. 120 വിദ്യാർഥികളടങ്ങിയ സംഘമാണ്‌ യാത്രതിരിച്ചത്‌.

ജവഹർലാൽ നെഹ്റു, ജാമിയ മിലിയ, ഡൽഹി എന്നീ സർവകലാശാലകളും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, നാഷണൽ ലോ യൂണിവേഴ്സിറ്റി അടക്കമുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണകേന്ദ്രങ്ങളും സംഘം സന്ദർശിക്കും. രാഷ്ട്രപതി, ഡൽഹി മുഖ്യമന്ത്രി, കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി, സർവകലാശാലാ മേധാവികൾ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്‌ക്കും അവസരമൊരുക്കിയിട്ടുണ്ട്.  മന്ത്രി കെ ടി ജലീലിന്റെ നിർദേശത്തെ തുടർന്ന് സ്പോൺസർമാരെ കണ്ടെത്തിയാണ് സംഘത്തിന്റെ യാത്ര വിമാനത്തിലാക്കിയത്. വിദ്യാർഥികൾക്ക് ഉന്നതപഠനത്തിനുള്ള പ്രചോദനമേകുകയാണ് യാത്രയുടെ ലക്ഷ്യം.
 


പ്രധാന വാർത്തകൾ
 Top