14 October Monday

ടീൻ ഇന്ത്യ സുന്ദരിപ്പട്ടം കൊച്ചിക്കാരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


കൊച്ചി
ടീൻ ഇന്ത്യ ഗ്ലാം വേൾഡിന്റെ ആദ്യ സുന്ദരിപ്പട്ടമത്സരത്തിൽ കിരീടംചൂടി  സെന്റ് തെരേസാസ് സ്കൂൾ പത്താംക്ലാസ്‌ വിദ്യാർഥിനി. രാജ്യത്തെ വിവിധ ഇടങ്ങളിൽനിന്ന്‌ എത്തിയ നൂറുകണക്കിന്‌  മത്സരാർഥികളെ പിന്നിലാക്കിയാണ്‌ എറണാകുളം മുളവുകാട് സ്വദേശിനി ഇഷാനി ലൈജു കിരീടം ചൂടിയത്‌.

പെഗാസസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ അജിത് പെഗാസസ് ഷോ ഡയറക്ടറായ ടീൻ ഇന്ത്യ ഗ്ലാം വേൾഡ്‌ കൊച്ചി ലെ മെറിഡിയൻ ഹോട്ടലിലാണ്‌ മത്സരം സംഘടിപ്പിച്ചത്‌. നിരവധി രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ടീം ഗ്ലാം വേൾഡ് ബ്യൂട്ടി പേജന്റ് ഷോയുടെ ഇന്ത്യയിൽനിന്നുള്ള വിജയിയാണ് ഇഷാനി. മറ്റു രാജ്യങ്ങളിൽനിന്നുള്ള ജേതാക്കൾകൂടി അണിനിരക്കുന്ന ഗ്രാൻഡ് ഫിനാലെ നവംബറിൽ കൊച്ചിയിൽ നടക്കും. 

മുളവുകാട് സ്വദേശി ലൈജു ബാഹുലേയന്റെയും ടെൽമ ലൈജുവിന്റെയും മകളാണ് ഇഷാനി. കേരളത്തിന്‌ അകത്തും പുറത്തുമായി നിരവധി സൗന്ദര്യ മത്സരങ്ങളിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top