08 November Friday

കുരുന്നുകൾ കിടപ്പുരോഗികൾക്ക് ഓണക്കോടി സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 12, 2024


കൂത്താട്ടുകുളം
കൂത്താട്ടുകുളം ഗവ. യുപി സ്കൂളിലെ കുട്ടികൾ നഗരസഭാ പ്രദേശത്തെ കിടപ്പുരോഗികൾക്ക് ഓണക്കോടി സമ്മാനിച്ചു. അധ്യാപകരും കുട്ടികളും ചേർന്ന് സമാഹരിച്ച അരലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നൂറുപേർക്ക് ഓണക്കോടി നൽകിയത്.

അവശത അനുഭവിക്കുന്നവരെ സഹായിക്കാൻ സ്കൂൾ നടപ്പാക്കുന്ന കുഞ്ഞുമനസ്സുകളുടെ സഹായഹസ്തം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
നഗരസഭാ അധ്യക്ഷ വിജയ ശിവൻ ഓണക്കോടി വിതരണം ചെയ്തു. കൂത്താട്ടുകുളം ഗവ. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. തോമസ് മാത്യു, പാലിയേറ്റീവ് നഴ്സ് പി കെ ഓമന എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മനോജ് കരുണാകരൻ, മരിയ ഗൊരേത്തി, പി ആർ സന്ധ്യ, ഹെഡ്മിസ്ട്രസ് ടി വി മായ, എം കെ ഹരികുമാർ, സി എച്ച് ജയശ്രി, എം ടി സ്മിത എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top