25 August Sunday

വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത‌് അവസാനിപ്പിക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


കൊച്ചി
വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന കൊച്ചി കോർപറേഷൻ നടപടി അവസാനിപ്പിക്കണമെന്ന‌് ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻ സിഐടിയു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ‌് ഉദ‌്ഘാടനം ചെയ‌്തു.

സർക്കാർ ചട്ടമനുസരിച്ചുള്ള ടൗൺ വെൻഡിങ്‌ കമ്മിറ്റിയെ നിയോഗിക്കുക, തൊഴിലാളികൾക്ക‌് ക്ഷേമ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളും കൺവൻഷനിൽ ഉന്നയിച്ചു. കെ കെ ശിവൻ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക‌്ബാൽ റിപ്പോർട്ട‌് അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ എ ഉസ‌്മാൻ സ്വാഗതവും മുഹമ്മദ‌് അബ്ബാസ‌് നന്ദിയും പറഞ്ഞു.

വിവിധ ആവശ്യങ്ങളുന്നയിച്ച‌് ആഗസ‌്ത‌് ഒന്നിന‌് സെക്രട്ടറിയറ്റിന‌് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം വിജയിപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.


പ്രധാന വാർത്തകൾ
 Top