19 April Friday

കാട്ടാന ചരിഞ്ഞത് കുത്തേറ്റെന്ന് പ്രാഥമിക നിഗമനം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 12, 2019


കോതമംഗലം
പൂയംകൂട്ടി വനത്തിൽ കണ്ടെത്തിയ കൊമ്പനാനയുടെ ജഡത്തിന്റെ പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. കാട്ടാനകൾ തമ്മിൽ കുത്തുകൂടിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

പൂയംകൂട്ടി ആറിന് അക്കരെ ജനവാസകേന്ദ്രത്തിൽനിന്ന‌് 10 കിലോമീറ്റർ അകലെ ഉൾവനത്തിലാണ് ഉദ്ദേശ്യം 30 വയസ്സുള്ള കാട്ടാനയുടെ നാലുദിവസം പഴക്കമുള്ള ജഡം കണ്ടെത്തിയത്.  ഉൾവനത്തിൽ തേൻ ശേഖരിക്കാൻപോയ ആദിവാസികളാണ് ജഡം കണ്ടത്. ഇവർ വിവരം കുട്ടമ്പുഴ റേഞ്ച് ഓഫീസിൽ അറിയിച്ചതിനെ തുടർന്നാണ‌് മലയാറ്റൂർ ഡിഎഫ്ഒയുടെനേതൃത്വത്തിലുള്ള ഉന്നതതല വനപാലകസംഘം അവിടെയെത്തി പരിശോധനകൾ പൂർത്തിയാക്കിയത്.

തൃശൂർ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ്, കോട്ടയം അസിസ്റ്റന്റ‌് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. കിഷോർ എന്നിവരുടെ നേതൃത്വത്തിൽ ജഡം പോസ്റ്റ്മാർട്ടംചെയ്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം സംസ‌്കരിക്കുമെന്ന് കുട്ടമ്പുഴ റേഞ്ച‌് ഓഫീസർ എസ് രാജൻ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top